Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ അറിവും ശക്തിയും മറ്റുളളവർക്കും പ്രയോജനപ്രദമാക്കണം: യൗസേബിയോസ് മെത്രാപ്പോലീത്ത

yousebios-methrapolitha

കലിഫോർണിയ ∙ മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ വെസ്റ്റേൺ റീജിയണൽ കോൺഫറൻസ് സാൻഫ്രാൻസീസ്കോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ ഗംഭീരമായി ആഘോഷിച്ചു. റീജിയണൽ കോൺഫറൻസിന്റെ ഉദ്ഘാടനം മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് നിർവ്വഹിച്ചു.

methra-politha-youseboius

ലോകമെമ്പാടുമുളള മലങ്കര ഓർത്തഡോക്സ് സഭയിലെ വനിതകൾ പ്രത്യേകിച്ച് അമേരിക്കൻ ഭദ്രാസനത്തിലെ വനിതകൾ അറിവിലും ബുദ്ധിയിലും ശക്തിയിലും മുന്നിട്ട് നിൽക്കുന്നവരെന്നും അത് മറ്റുളളവർക്ക് പ്രയോജന പ്രദമാക്കാൻ അഭിവന്ദ്യ മെത്രാപ്പോലീത്ത തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മലങ്കര സഭയിലെ സ്ത്രീകളെ ആഹ്വാനം ചെയ്തു.

ബൈബിളിൽ സാമുവലിന്റെ അദ്ധ്യായത്തിലെ അവിശ്വാസിയും ക്രൂരനും ഭോഷനുമായ തന്റെ ഭർത്താവ് നബാലിന്റെ തെറ്റുകളും പ്രവർത്തികളും തന്റെ തെറ്റുകളായി കണ്ട് പ്രാർഥിക്കുകയും ജീവിക്കുകയും ചെയ്യുന്ന ബുദ്ധിമതിയായ അബി ഗെയിലിനെപ്പോലെ ആത്മാവിൽ സൗന്ദര്യമുളളവരായിത്തീരാൻ ശ്രമിക്കണമെന്നും മെത്രാപ്പോലീത്ത പ്രസംഗത്തിൽ സൂചിപ്പിച്ചു.

inauguration-methropolitha

റീജിയണൽ കോൺഫറൻസിന് മുഖ്യാതിഥിയായെത്തിയ മെത്രാപ്പോലീത്തായ്ക്ക് മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സ്വീകരണം നൽകി.ചടങ്ങിൽ ഫാ. മത്തായി ആലക്കോട്ട്, ഫാ. മനീഷ് മത്തായി, ഡീക്കൻ സാജു വർഗീസ്, മർത്തമറിയം ഡയോസിഷൻ സെക്രട്ടറി ശാന്തമ്മ തോമസ്, റീജിയണൽ സെക്രട്ടറി മേരി വർഗീസ്, യൂണിറ്റ് സെക്രട്ടറി റെന്നി മാത്യൂസ് (ലോസാഞ്ചൽസ്), ശോശാമ്മ അലക്സ് (സാക്രമെന്റോ) തുടങ്ങിയവർ പങ്കെടുത്തു.

പ്രദേശിക തലത്തിൽ വിവിധ മത്സരങ്ങളും നടന്നു. വിജയികളായവർക്ക് സമ്മാനങ്ങളും മെത്രാപ്പോലീത്താ വിതരണം ചെയ്തു. 

Your Rating: