Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി. യുദാശ്ശീഹായുടെ തിരുനാളും നൊവേനയും തിരുശേഷിപ്പ് വണക്കവും

somerset

ന്യൂജഴ്സി∙ന്യൂജഴ്സിയിലെ സോമർസെറ്റ് സെൻറ്. തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും തിരുശേഷിപ്പ് വണക്കവും തിരുനാളും ഒക്ടോബര് 21 മുതൽ ഒക്ടോബർ 30 വരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ ഒക്ടോബർ 30ന് ഞായറാഴ്ച രാവിലെ 11നു നടക്കും.

2013 ഒക്ടോബർ 17നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച് ബിഷപ്പ് ക്രിസ്സ്റ്റോഫ് ഷോൺബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർ സെറ്റിലെ സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തിൽ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. അമേരിക്കയിൽ തന്നെ ഒന്നോ, രണ്ടോ ദേവാലയങ്ങളിൽ മാത്രമാണ് ഈ വിഭാഗത്തിലെ തിരുശേഷിപ്പ് ലഭിച്ചതായി കാണുന്നത്. നാളിതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകർ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാർഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികൾ അറിയിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിളളി സാക്ഷ്യപ്പെടുത്തുന്നു.

ഒക്ടോബർ 21 ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും,സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിലിന്റെ മുഖ്യ കാര്മ്മികത്വത്തിൽ നടക്കും.

ഒക്ടോബർ 22 ന് ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും, മറ്റു പ്രത്യേക പ്രാർത്ഥനകളും രാവിലെ 8.30നുള്ള മാതാവിന്റെ നൊവേന പ്രാർത്ഥനയോടെ ആരംഭിക്കും. ഫാ. പോളി തെക്കൻ സി.എം.ഐ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

23നു ഞായറാഴ്ചയിലെ വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും മറ്റു പ്രാർത്ഥനകളും രാവിലെ 9 മണിക്ക് ആരംഭിക്കും. ഇടവക വികാരി ഫാ.തോമസ് കടുകപ്പിള്ളി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.

24 ന് തിങ്കളാഴ്ച്ച വൈകിട്ട് 7.30 ആരംഭിക്കുന്ന നൊവേനയും, വിശുദ്ധ ദിവ്യബലിയും, പാറ്റേഴ്സൺ സെൻറ് ജോർജ് സീറോ മലബാർ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

25 ന് ചൊവ്വാഴ്ച വൈകീട്ട് 7.15 ന് ഉണ്ണി യേശുവിന്റെ നൊവേനയോടെ ആരംഭിക്കുന്ന വിശുദ്ധന്റെ ദിവ്യബലിയും നൊവേനയും ഫാ.ബിജു നാറാണത്ത് സി.എം.ഐ നേതൃത്വം നൽകും. 26ന് ബുധനാഴ്ചയിലെ വിശുദ്ധന്റെ നൊവേനയും,ദിവ്യബലിയും, മറ്റു തിരുക്കർമ്മങ്ങൾക്കും ഇടവക വികാരി ഫാ.തോമസ് കടുകപിള്ളി നേതൃത്വം വഹിക്കും.

27നു വ്യാഴാഴ്ച 7.30ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഫാ.പീറ്റർ അക്കനത്തു സി.എം.ഐ യുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഒക്ടോബർ 28 ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഫാ. ജോണി ചെങ്ങളം സി.എം.ഐ നയിക്കും.

ഒക്ടോബർ 29 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും, മറ്റു പ്രത്യേക പ്രാർത്ഥനകളും രാവിലെ 9 മണിക്കുള്ള മാതാവിൻറെ നൊവേന പ്രാർത്ഥനയോടെ ആരംഭിക്കും.തിരുക്കർമ്മങ്ങൾക്ക് ഫാ. ഫിലിപ്പ് വടക്കേക്കര നേതൃത്വം നൽകും.

വിശുദ്ധന്റെ പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 30ന് ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ രാവിലെ 11ക്ക് ആരംഭിക്കും. തിരുക്കർമ്മങ്ങൾക്കു ക്നാനായ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി (ന്യൂയോർക്ക്,ന്യൂജേഴ്സി ഈസ്റ്റേൺ റീജിയൻ ഡയറക്ടർ) ഫാ.റെന്നി കട്ടേൽ നേതൃത്വം നല്ല്കും. വികാരി ഫാ. തോമസ് കടുകപ്പിളളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത് സി. എം.ഐ, ഫാ.പോളി തെക്കൻ സി. എം.ഐ എന്നിവർ സഹകാർമ്മികരായിരിക്കും.

ദിവ്യബലിക്കു ശേഷം ലതീഞ്ഞു, വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂർവ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും .

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റു തീര്ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും ട്രസ്റ്റിമാരും സംഘാടകരും അറിയിച്ചു.

നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക : ടോം പെരുമ്പായിൽ (ട്രസ്റ്റി) 6463263708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 9089061709, മിനേഷ് ജോസഫ് (ട്രസ്റ്റി) 2019789828, മേരിദാസൻ തോമസ് (ട്രസ്റ്റി) 2019126451, ജോസ് അലക്സ് (കോർഡിനേറ്റർ) 7328575055,ജെയിംസ് പുതുമന (കോർഡിനേറ്റർ) 7322164783.

നിയോഗങ്ങൾ സമർപ്പിക്കാൻ: http://tinyurl.com/stjudethirunal2016
വെബ് : www.stthomsayronj.org
സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.