Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20: കിവീസിന് 27 റൺസ് ജയം

CRICKET-NZL-BGD

മൗണ്ട് മൗഗനൂയി (ന്യൂസീലൻഡ്) ∙ മൂന്നാം ട്വന്റി20യിൽ 27 റൺസിനു ജയിച്ച ന്യൂസീലൻഡ് ബംഗ്ലദേശിനെതിരായ മൂന്നു മത്സര പരമ്പര തൂത്തുവാരി. വെറും 41 പന്തുകളിൽ 94 റൺസടിച്ച കോറി ആൻഡേഴ്സനാണ് വിജയശിൽപി. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് നാലു വിക്കറ്റിനു 194 റൺസെടുത്തു. നാലാം വിക്കറ്റിൽ കെയ്ൻ വില്യംസണും (60) കോറി ആൻഡേഴ്സണും ചേർന്നു നേടിയ 124 റൺസ് ന്യൂസീലൻഡിന്റെ മുന്നേറ്റത്തിന് അടിത്തറയായി. കോറി ആൻഡേഴ്സൺ 10 സിക്സറടിച്ചു. ഒരു ന്യൂസീലൻഡ് താരത്തിന്റെ റെക്കോർഡാണിത്.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് ആറു വിക്കറ്റിനു 167 റൺസെടുത്തു. തമിം ഇക്ബാലും സൗമ്യ സർക്കാരും ചേർന്നു ബംഗ്ലദേശ് മറുപടി തുടക്കത്തിൽ ഉജ്വലമാക്കി. അഞ്ചാം ഓവറിൽ അവർ 44 റൺസിലെത്തി. തമിം 24 റൺസിൽ പുറത്തായി. 10 ഓവർ പിന്നിടുമ്പോൾ ബംഗ്ലദേശ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 89 റൺസിൽ എത്തിയിരുന്നു. എന്നാൽ 42 റൺസെടുത്ത സൗമ്യ സർക്കാർ പുറത്തായതോടെ ബംഗ്ലദേശിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

Your Rating: