Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയർ ലീഗിൽ യുണൈറ്റഡിന് 600–ാം വിജയം

Manchester-united-logo

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മിഡിൽസ് ബ്രോയ്ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീര വിജയം. 3–1നാണ് അവർ വിജയം കണ്ടത്. ആദ്യപകുതിയിൽ ജേതാക്കൾ ഒരു ഗോളിനു മുന്നിട്ടുനിന്നു. പ്രീമിയർ ലീഗിൽ 600–ാം വിജയമെന്ന സമാനതകളില്ലാത്ത റെക്കോർഡും യുണൈറ്റഡ് സ്വന്തമാക്കി. 951 കളികളിൽനിന്നാണ് ഈ ചരിത്രനേട്ടം.

ഫെല്ലെയ്നി (30–ാം മിനിറ്റ്), ജെസ്സി ലിൻഗാർഡ് (62), അന്റോണിയോ വലെൻസിയ (ഇഞ്ചുറി ടൈം) എന്നിവർ യുണൈറ്റഡിന്റെ ഗോളുകൾ നേടി. 77–ാം മിനിറ്റിൽ റുഡി ഗെസ്റ്റേഡെയാണ് മിഡിൽസ് ബ്രോയുടെ ആശ്വാസഗോൾ നേടിയത്. വിജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കു കയറി. 27 മത്സരങ്ങളിൽനിന്ന് അവർക്ക് 52 പോയിന്റുണ്ട്.

മറ്റൊരു മൽസരത്തിൽ, പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ഹോസ്പുർ 2–1ന് സതാംപ്ടണെ പരാജയപ്പെടുത്തി. ടോട്ടനത്തിന് 28 കളിയിൽ 59 പോയിന്റായി. സ്റ്റോക്ക് സിറ്റിയെ 2–1നു തോൽപിച്ച ചെൽസി 28 കളിയിൽനിന്ന് 69 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. വില്ലിയൻ (13–ാം മിനിറ്റ്), ഗാരി കാഹിൽ (87) എന്നിവർ ചെൽസിയുടെ ഗോളുകൾ നേടി. സ്റ്റോക്ക് സിറ്റിയുടെ ഗോൾ 38–ാം മിനിറ്റിൽ ജൊനാതൻ വാൾട്ടേഴ്സിന്റെ വകയായിരുന്നു. 

related stories
Your Rating: