Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓക്‌സ്‍ഫഡ് സർവകലാശാലയുടെ ആദ്യ വിദേശ ക്യാംപസ് പാരിസിൽ

ലണ്ടൻ ∙ എഴുന്നൂറു വർഷം നീണ്ട ചരിത്രത്തിൽ ഓക്‌സ്‌ഫഡ് സർവകലാശാല ഇതാദ്യമായി വിദേശത്ത് ക്യാംപസ് സ്ഥാപിക്കുന്നു. ഫ്രാൻസിലാണു സർവകലാശാലയുടെ ആദ്യ വിദേശ ക്യാംപസ് വരിക. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നതിനാൽ യൂറോപ്യൻ യൂണിയൻ ധനസഹായം നഷ്ടമാകാതിരിക്കാനാണ് ഈ നീക്കമെന്നും റിപ്പോർട്ടുണ്ട്. ഫ്രാൻസിൽ തുറക്കുന്ന ക്യാംപസിനു തുടർന്നും യൂറോപ്യൻ യൂണിയൻ സഹായം ലഭിക്കുമെന്ന് സർവകലാശാലയ്ക്ക് ഉറപ്പുലഭിച്ചതായി ദ് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു. പാരിസിൽ ക്യാംപസ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഫ്രഞ്ച് അധികൃതരുമായി സർവകലാശാല കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു.

Your Rating: