Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ: 14,000 അനാഥക്കുട്ടികൾ ബംഗ്ല ക്യാംപുകളിൽ

Bangladesh Myanmar Attacks

കോക്സ് ബസാർ∙ മ്യാൻമറിൽ നിന്നു ബംഗ്ലദേശിലെത്തിയ അഞ്ചു ലക്ഷത്തിലധികം രോഹിൻഗ്യ അഭയാർഥികളിൽ 14,000 പേരും മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണെന്ന് ഔദ്യോഗിക കണക്ക്. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടവരും രണ്ടു പേരെയും നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

മ്യാൻമറിൽ കലാപത്തിലാണു മാതാപിതാക്കളെ നഷ്ടമായതെന്നു ചില കുട്ടികൾ പറഞ്ഞു. മാതാപിതാക്കൾക്ക് എന്തു സംഭവിച്ചുവെന്നറിയില്ലെന്നു മറ്റു ചിലർ പറഞ്ഞു. 3,20,000 കുട്ടികൾ ബംഗ്ലദേശിൽ എത്തിയിട്ടുണ്ട്. അതിൽ മൂന്നിലൊന്നും അഞ്ചു വയസ്സിൽ താഴെയുള്ളവരാണ്.