Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്രമണ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി എംപി

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പാർലമെന്റംഗം ഡേവിഡ് ഡേവിയസ് വിഡിയോയിൽ പകർത്തിയതു പുറത്തു വിട്ടു. പാർലമെന്റംഗങ്ങൾക്കിടയിലുണ്ടായ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും വിഡിയോയിൽ ദൃശ്യമാണ്. ആ സമയത്തു താൻ സഹപ്രവർത്തകനുമൊത്തു ജനസഭ സമ്മേളിക്കുന്ന സ്ഥലത്തേക്കു നടന്നു പോകുകയായിരുന്നുവെന്നു പാർലമെന്റംഗം ഡേവിഡ് ഡേവിയസ് പറഞ്ഞു.

ഈ നേരത്താണു വെടിയൊച്ചകൾ കേട്ടത്. തുടർന്ന് അദ്ദേഹം എസ്കലേറ്ററിലൂടെയും ഗോവണിപ്പടികളിലൂടെയും ഓടുന്നതിന്റെ ദൃശ്യങ്ങൾ കാണാം. ആളുകളുടെ ഒച്ചയും ‘പുറകോട്ടുമാറുക, പുറകോട്ടുമാറുക’ എന്നു വിളിച്ചുപറയുന്നതും കേൾക്കാം.

related stories
Your Rating: