Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് ഉപഭോക്താക്കളുടെ വിവരം വിൽക്കാം: ട്രംപ് ബിൽ ഒപ്പുവച്ചു

Donald-Trump

വാഷിങ്ടൻ∙ ഉപഭോക്താക്കളുടെ ബ്രൗസിങ് വിവരങ്ങൾ വിൽക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് അനുവാദം ലഭിക്കുന്നതിലേക്കു നയിക്കുന്ന ബി ല്ലിൽ യുഎസ് പ്രസിഡന്റ് ഡോ ണൾഡ് ട്രംപ് ഒപ്പിട്ടു. ഇതുസംബന്ധിച്ചു നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്തു കളയുന്നതാണ് പുതിയ ബിൽ. ഇതോടെ, ഇന്റർനെറ്റിൽ ഒ രാൾ ഏതൊക്കെ സൈറ്റുകളാണു നോക്കുന്നത്, എന്തൊക്കെയാണു തിരയുന്നത് തുടങ്ങിയ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്കു വിൽക്കാൻ സർവീസ് പ്രൊവൈഡർമാർക്കു സാധിക്കും.

അതായത് ഗൂഗിളിൽ ഒരു വ്യക്തി എന്തൊക്കെ വിവരങ്ങൾ തിരയുന്നുവെന്ന കാര്യം ഗൂഗിളിനു മറ്റു കമ്പനികൾക്കു നൽകാൻ തടസമുണ്ടാകില്ല. കമ്പനികളുടെ മാർക്കറ്റിങ്ങിന് ഏറെ ഗുണകരമാണ് ഇത്. എന്നാൽ, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കനത്ത കടന്നുകയറ്റവുമാണിത്. ബറാക് ഒബാമ സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് ട്രംപ് ഇപ്പോൾ എടുത്തു കളയുന്നത്.

ഒബാമയുടെ നിയന്ത്രണങ്ങൾ പ്രകാരം ഇന്റർനെറ്റ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നതിന്, മുൻകൂർ അനുമതി വാങ്ങുന്നതുൾപ്പെടെ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. 

Your Rating: