Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ സംഘർഷം യുഎസ് വൈസ് പ്രസിഡന്റ് ദക്ഷിണ കൊറിയയിൽ

വാഷിങ്ടൻ∙ ഉത്തര കൊറിയയുടെ പരാജയമായ ഇന്നലെത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സോളിൽ വിമാനമിറങ്ങുന്നതിനു മണിക്കൂറുകൾ മുൻപ്.

കൊറിയൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയയിൽ ചർച്ചകൾക്കെത്തിയതായിരുന്നു പെൻസ്. ദക്ഷിണ കൊറിയയുമായുള്ള സഖ്യത്തിൽ യുഎസിന് ഏറ്റവും ശക്തമായ പ്രതിജ്ഞാബദ്ധതയാണുള്ളതെന്നു മൈക്ക് പെൻസ് വ്യക്തമാക്കി.

അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേർസനും ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞൻ യാങ് ജെഗിയും ഫോണിൽ കൊറിയൻ പ്രശ്നം ചർച്ചചെയ്തു. പ്രശ്നം തീർക്കാൻ ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്നു ട്രംപ് ട്വിറ്ററിൽ കുറിച്ചു.

മിസൈൽ പരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ലെങ്കിലും കൊറിയൻ മേഖലയിൽ യുദ്ധസാഹചര്യമുണ്ടാക്കിയതിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചു.

Your Rating: