Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോങ്കോങ്ങിനെ വിറപ്പിച്ച യിപ്പിന് ജയിലിൽ അന്ത്യം

int Yip Kai foon sc (2) യിപ് കായ്ഫൂൻ

ഹോങ്കോങ്∙ കവർച്ചകളിലൂടെയും ജയിൽചാട്ടങ്ങളിലൂടെയും കുപ്രസിദ്ധനായ കൊള്ളക്കാരൻ യിപ് കായ്ഫൂൻ (55) ജയിൽവാസത്തിനിടെ മരിച്ചു. അർബുദബാധിതനായിരുന്നുവെന്നാണു സൂചനകൾ.

ഒളിവിലിരിക്കേ യിപ്പിനു പൊലീസുമായി ഏറ്റുമുട്ടലിനിടെ നട്ടെല്ലിനു വെടിയേറ്റിരുന്നു. ചക്രക്കസേരയിലായിരുന്നു ജയിൽ ജീവിതം.

തോക്കും അക്രമവുമായി യിപ് കായ്ഫൂൻ ഹോങ്കോങ് നഗരത്തെ വിറപ്പിച്ചത് 1980കളിൽ. ആഭരണക്കടയിൽ ഇരച്ചുകയറി തലങ്ങും വിലങ്ങും വെടിയുതിർത്തശേഷം ആഭരണം കവർന്ന്, പിന്നാലെയെത്തുന്ന പൊലീസിനെയും വെടിവച്ചോടിച്ച് യിപ്പും സംഘവും രക്ഷപ്പെടുന്നതു പതിവായിരുന്നു. ഇയാളുടെ സംഭവബഹുലമായ ജീവിതകഥ ട്രിവിസ എന്ന പേരിൽ സിനിമയായിട്ടുണ്ട്. പത്തു വർഷത്തിലേറെക്കാലം നടത്തിയ കവർച്ചകളിലൂടെ യിപ് കൊണ്ടുപോയത് രണ്ടുകോടി ഹോങ്കോങ് ഡോളറാണെന്നാണു കണക്കുകൾ.

1985ൽ അറസ്റ്റിലായ ശേഷം യിപ് ആശുപത്രിയിൽനിന്നു രക്ഷപ്പെട്ടതു വലിയ വാർത്തയായിരുന്നു. 1989ൽ വാൻ തട്ടിയെടുത്തു പാഞ്ഞ് പൊലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെട്ടു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് 1996 മുതൽ അതീവസുരക്ഷാ ജയിലിൽ കഴിയുകയായിരുന്നു. 36 വർഷത്തെ തടവിനാണു ശിക്ഷിക്കപ്പെട്ടത്.

2019ൽ ജയിൽമോചിതനാകാൻ സാധ്യത നിലവിലിരിക്കേയാണു മരണം. കവർച്ചകൾ നടത്തിയതിൽ കുറ്റബോധമുണ്ടെന്നു വെളിപ്പെടുത്തി ആറുവർഷം മുൻപു തുറന്ന കത്തെഴുതിയിരുന്നു.

related stories
Your Rating: