Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1ബി വീസ പരിമിതപ്പെടുത്താൻ യുഎസ്

വാഷിങ്ടൻ∙ എച്ച്1ബി വീസാ പദ്ധതി കർശനമാക്കി കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയെങ്കിലും ഇതു നടപ്പാക്കാൻ യുഎസ് കോൺഗ്രസ് അനുമതി കൂടി വേണമെന്നു വിദഗ്ധാഭിപ്രായം.

ആറു രാജ്യങ്ങളിലെ പൗരൻമാർക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നിയമക്കുരുക്കിലായതിനു പിന്നാലെയാണു വീസാ നിയന്ത്രണ ഉത്തരവിറങ്ങിയത്. ഉയർന്ന വൈദഗ്ധ്യമോ ഉയർന്ന ശമ്പളമോ ഉള്ളവർക്കു മാത്രമായി എച്ച്1ബി വീസ പരിമിതപ്പെടുത്താനാണു ട്രംപിന്റെ ഉത്തരവ്. അമേരിക്കക്കാർക്കു കൂടുതൽ തൊഴിലവസരം നൽകാനാണിത്.