Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാര്‍ നാവികാഭ്യാസം: ഓസ്ട്രേലിയയ്ക്ക് താല്‍പര്യം; ചൈന പിണങ്ങിയാല്‍ ഇന്ത്യ നിരസിക്കും

malabar-naval

മെൽബൺ∙ ഈ വർഷത്തെ മലബാർ നാവികാഭ്യാസത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയ താൽപര്യം അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ചൈനയുടെ പ്രതികരണത്തെക്കുറിച്ച് ആശങ്കയുള്ളതിനാൽ ഓസ്ട്രേലിയയുടെ ആവശ്യം ഇന്ത്യ നിരസിച്ചേക്കും. നാവികാഭ്യാസത്തിൽ ഓസ്ട്രേലിയ പങ്കുചേർന്നാൽ ചൈനയുമായുള്ള നയതന്ത്രബന്ധം മോശമാകുമെന്നാണ് ആശങ്ക.

ഇന്ത്യയും യുഎസും ജപ്പാനും ചേർന്നാണു ബംഗാൾ ഉൾക്കടലിൽ ഓരോവർഷവും മലബാർ എക്സർസൈസ് എന്ന പേരിൽ നാവികാഭ്യാസം നടത്തുന്നത്. യുദ്ധക്കപ്പലുകൾ, വിമാനവാഹിനികൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവ ഇതിൽ പങ്കെടുക്കുന്നു.

നാവികമേഖലയിലെ പരസ്പര സഹകരണത്തോടൊപ്പം സുരക്ഷാനടപടികളുടെ ഏകോപനവും ലക്ഷ്യമിട്ടാണു സംയുക്ത അഭ്യാസപ്രകടനം നടത്തുന്നത്. 2007ൽ ഓസ്ട്രേലിയ പങ്കുചേർന്നിരുന്നു. എന്നാൽ ചൈന അനിഷ്ടം രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓസ്ട്രേലിയ വിട്ടുനിന്നു.

related stories