Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെ.കെ.റൗളിങ് പറയുന്നു: കൊന്നതിൽ ക്ഷമിക്കണം!

Theater-Harry Potter

ലണ്ടൻ∙ ജെ.കെ. റോളിങ് ഇത്തവണ മാപ്പു ചോദിച്ചത് പ്രഫസറെ കൊന്നതിന്. ഹാരി പോട്ടർ പരമ്പരകളിലെ ഹൊഗ്‌വാർട്സ് യുദ്ധവാർഷികമായ മേയ് രണ്ടിന് എല്ലാവർഷവും എഴുത്തുകാരി നടത്തുന്ന ക്ഷമാപണത്തിലാണ് പ്രഫസർ സിവിറസ് സ്നേപ്പിനെ കഥകഴിച്ചതിനു മാപ്പു ചോദിച്ചത്.

കഥാപാത്രങ്ങളായ ഫ്രെഡ് വീസ്‌ലിയെയും റീമസ് ലുപിനെയും കൊന്നതിന് റോളിങ് കഴിഞ്ഞ വർഷങ്ങളിൽ ക്ഷമ പറഞ്ഞിരുന്നതാണ്.

സ്നേപ്പിനെ കഥകഴിച്ചതിന്റെ പേരിൽ എഴുത്തുകാരി മാപ്പു പറയാൻ വൈകുന്നെന്നു പറഞ്ഞ് ആരാധകർ ട്വിറ്ററിൽ ബഹളംവച്ചു തുടങ്ങിയിരുന്നു.