Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ താരമായി ‘ഇവാൻക’

ivanka ഇവാൻക

റിയാദ് ∙ സൗദി സ്വദേശി തന്റെ കുഞ്ഞിനു നൽകിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ മകളുടെ പേര്. സൗദിയുടെ വടക്കൻ അതിർത്തി ഗ്രാമമായ അറാറിലാണു നവജാത ശിശുവിന് ഇവാൻക എന്നു പേരിട്ടത്. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സജീവചർച്ചയുമായി. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ ഇവാൻക എന്നു പേര് പിതാവ് സാലിം ആമിർ സാലിം അൽ അയാഷി കണ്ടുവച്ചിരുന്നു.

പേരിന് അനുമതി ലഭിക്കില്ലെന്നു സഹപ്രവർത്തകർ പറഞ്ഞത് ആശങ്കയ്ക്കിടയാക്കി. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ റജിസ്റ്റർ ചെയ്ത പേരിനു റിയാദിലെ സിവിൽ വിഭാഗത്തിന്റെ അനുമതി ലഭിച്ചതോടെ ഇവാൻക താരമായി. ഹീബ്രു ഭാഷയിൽ ‘ദൈവം കാരുണ്യവാനാണ്’ എന്നാണ് ഈ വാക്കിന്റെ അർഥം. അതീവസുന്ദരി എന്നും അർഥമുണ്ടെന്നു പിതാവ് പറഞ്ഞു.