Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിലെ നിരോധനം: ചർച്ച തുടരും

UK GATEWAY

സൂറിക് ∙ യൂറോപ്പിൽ നിന്നുള്ള വിമാനങ്ങളിലും ഹാൻഡ് ബാഗേജിൽ ഇലക്ട്രോണിക് സാധനങ്ങൾക്കു നിരോധനം ഏർപ്പെടുത്താനുള്ള അമേരിക്കൻ നടപടി വൈകും. യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസ്സൽസിൽ ഇതു സംബന്ധിച്ചു നടന്ന ഉദ്യോഗസ്ഥതല ചർച്ച തീരുമാനത്തിൽ എത്താതെ പിരിഞ്ഞു. അടുത്ത ആഴ്ച വാഷിങ്ടണിൽ ചർച്ച തുടരും.

എട്ടു മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു മാർച്ച് മുതൽ ഇലക്ട്രോണിക് സാധനങ്ങൾക്കു ക്യാബിൻ ബാഗേജിൽ നിരോധനം ഏർപ്പെടുത്തിയത്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ബാധകമാക്കാനാണു യുഎസ് നീക്കം.

ഇതു നടപ്പായാൽ 3250 ഫ്‌ളൈറ്റുകളെ ബാധിക്കും. മറ്റു രാജ്യങ്ങളിലേക്കും നിരോധനം വ്യാപിപ്പിക്കുമെന്നു യുഎസ് ആഭ്യന്തര മന്ത്രാലയ വക്താവ് ഡേവിഡ് ലാപൻ വ്യക്തമാക്കി.