Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുകോടിയുടെ അസാധു നോട്ടുകളുമായി നേപ്പാളിൽ ഇന്ത്യക്കാർ പിടിയിൽ

Banned 500 rupees note Representative Image

കഠ്മണ്ഡു ∙ ഇന്ത്യയിൽ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുമായി 15 ഇന്ത്യക്കാരെ നേപ്പാളിൽ പിടികൂടി. രണ്ടുകോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണു പിടികൂടിയത്. മൊറാങ് ജില്ലയിലെ വാടകവീട്ടിൽനിന്നും കഠ്മണ്ഡുവിലെ ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്നുമാണ് നിരോധിക്കപ്പെട്ട കറൻസി പിടികൂടിയത്.

ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു കടത്തിയതാണ് ഈ നോട്ടുകളെന്നും നേപ്പാളിലെ ക്രിമിനൽ സംഘങ്ങൾക്കു കൈമാറാൻ കൊണ്ടുവന്നതാണ് ഇതെന്നും പൊലീസ് അറിയിച്ചു.