Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കുടിയേറ്റക്കാരൻ യുഎസ് തടങ്കലിൽ മരിച്ചു

ന്യൂഡൽഹി∙ മതിയായ രേഖകളില്ലാതെ യുഎസിലെത്തി കസ്റ്റംസിന്റെ പിടിയിലായ ഇന്ത്യക്കാരൻ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ മരിച്ചു. ഇക്വഡോറിൽ നിന്നു വിമാനത്തിൽ അറ്റ്ലാന്റയിലെത്തിയ അതുൽകുമാർ ബാബു ഭായി പട്ടേലാണ് (58) അറ്റ്ലാന്റയിലെ ഗ്രേഡി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചത്.

ഈ മാസം 10ന് ആണു ബാബു ഭായി പട്ടേൽ അറ്റ്ലാന്റയിലെത്തിയത്. മതിയായ രേഖകളില്ലാതിരുന്നതിനാൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് (ഐസിഇ) കസ്റ്റഡിയിലെടുത്തു തടങ്കലിലാക്കിയിരിക്കുകയായിരുന്നു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവിടെ നിന്ന് ആശുപത്രിയിലാക്കുകയും തുടർന്നു മരിക്കുകയുമായിരുന്നു.

related stories