Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷ്നറുടെ നടപടികൾ പരിശോധനയിലെന്ന്

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെപ്പറ്റി അന്വേഷിക്കുന്ന എഫ്ബിഐ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും സീനിയർ സഹായിയുമായ ജറിദ് കഷ്നറുടെ നടപടികൾ പരിശോധിക്കുന്നുണ്ടെന്ന് ‘വാഷിങ്ടൻ പോസ്റ്റ്.’

എന്നാൽ അതിന്റെ വ്യാപ്തിയും സ്വഭാവവും അവ്യക്തമാണ്. ഇതേസമയം, അന്വേഷണത്തിന് ആവശ്യമായ നിർണായക വിവരം കഷ്നറുടെ പക്കലുണ്ടെന്ന് അന്വേഷകർ വിശ്വസിക്കുന്നതായും എന്നാൽ അദ്ദേഹം കുറ്റം ചെയ്തതായി അവർ സംശയിക്കുന്നുവെന്നല്ല ഇതിനർഥമെന്നും എൻബിസി റിപ്പോർട്ടു ചെയ്തു.