Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയ: പ്രശ്നം തീർക്കാനാകുമെന്ന് ട്രംപ്

തവോർമിന (ഇറ്റലി)∙ ഉത്തര കൊറിയയുമായുള്ള പ്രശ്നം പരിഹരിക്കാനാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജി–7 ഉച്ചകോടിക്കു മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയുമായുള്ള കൂടിക്കാഴ്ചയിലാണ്, എതിർപ്പിന്റെ കുന്തമുനയുമായി നിൽക്കുന്ന ഉത്തര കൊറിയയെ അനുനയിപ്പിക്കാനാകുമെന്ന വിശ്വാസം ട്രംപ് പ്രകടിപ്പിച്ചത്.

‘ഇതു വലിയ പ്രശ്നമാണ്. ആഗോള വിഷയം. പ്രശ്നം തീരും. ഇക്കാര്യത്തിൽ വാതുവയ്ക്കാൻ തയാറാണ്’–ട്രംപ് പറഞ്ഞു.

അണ്വായുധങ്ങൾ കൈവശമുള്ള കിറുക്കൻ എന്നു കിം ജോങ് ഉന്നിനെ ട്രംപ് വിശേഷിപ്പിച്ചത് ആഴ്ചകൾക്കു മുൻപാണ്.