Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ നിന്നു ഷെല്ലാക്രമണം; പാക്ക് പൗരൻ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്∙ ഇറാൻ ഭടന്മാർ നടത്തിയ ഷെല്ലാക്രമണത്തിൽ പാക്കിസ്ഥാന്റെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പൻജ്​ഗർ ജില്ലയിൽ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരാൾ കൊല്ലപ്പെട്ടു.

പാക്ക് സുരക്ഷാഭടന്മാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപ് ഇറാൻ ഭടന്മാർ പാക്ക് അതിർത്തിയിലേക്ക് അഞ്ചുതവണ ഷെല്ലാക്രമണം നടത്തിയിരുന്നു. ഏപ്രിൽ 26 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ട്.

ഇറാന്റെ 10 അതിർത്തി ഗാർഡുകൾ അതിർത്തിക്കടുത്ത് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്. പാക്കിസ്ഥാനിൽ ഒളിവിലുള്ള ഭീകരരാണ് ഈ ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചിരുന്നു.