Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിൽ സ്ത്രീയെ ബന്ദിയാക്കിയയാളെ വെടിവച്ചു കൊന്നു

മെൽബൺ∙ വീടിനുള്ളിൽ സ്ത്രീയെ ബന്ദിയാക്കിയ ആളെ ഓസ്ട്രേലിയൻ പൊലീസ് വെടിവച്ചു കൊന്നു. വീട്ടിൽനിന്ന് മറ്റൊരാളുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. വീട്ടിലേക്ക് ഇരച്ചുകയറി സ്ത്രീയെ രക്ഷിക്കുന്നതിനിടയിൽ മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. തീവ്രവാദ ബന്ധം പൊലീസ് അന്വേഷിച്ചു വരുന്നു. പ്രദേശം ഇപ്പോഴും കനത്ത പൊലീസ് കാവലിലാണ്. 

ബ്രൈറ്റനിലെ ബേ സ്ട്രീറ്റ് അപ്പാർട്മെന്റിൽ വൈകിട്ട് നാലു മണിക്ക് സ്ഫോടനശബ്ദം കേട്ടതാണ് തുടക്കം. പാഞ്ഞെത്തിയ പൊലീസ് ആറു മണിയോടെ കെട്ടിടത്തിലേക്ക് വെടിവയ്പ് തുടങ്ങി. പൊലീസിന്റെ വെടിയേറ്റു മരിച്ച ആൾ ‘ഇത് ഐഎസിനു വേണ്ടി’യാണെന്നു പറഞ്ഞ് പ്രമുഖ ചാനലിലേക്ക് വിളിച്ചതായും റിപ്പോർട്ടുണ്ട്.

related stories