Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളങ്ങുന്ന വിജയവുമായി വീണ്ടും നാരായണമൂർത്തിയുടെ മരുമകൻ

rishi

ലണ്ടൻ ∙ ഇൻഫോസിസ് സ്‌ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകളുടെ ഭർത്താവും ബ്രിട്ടിഷ് ഇന്ത്യൻ വ്യവസായിയുമായ ഋഷി സുനകിനു (36) ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും വിജയം.

നോർത്ത് യോർക‌്ഷെറിലെ റിച്ച്‌മണ്ടിൽ കൺസർവേറ്റീവ് പാർട്ടി സ്‌ഥാനാർഥിയായി മൽസരിച്ച ഋഷി 23,108 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. ഋഷി 36,458 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ ലേബർ പാർട്ടി സ്ഥാനാർഥിക്ക് 13,350 വോട്ടേ നേടാനായുള്ളൂ.

ഭൂരിപക്ഷത്തിൽ 2015ലേതിനെക്കാൾ പതിനായിരത്തിലേറെ വോട്ടിന്റെ വർധന. ഇന്ത്യൻ വംശജരായ 12 പേരാണ് ഇത്തവണ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചത്. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി.