Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് പാർലമെന്റിലേക്കു കത്തിയുമായി പാഞ്ഞടുത്ത യുവാവിനെ പിടികൂടി

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിനു മുന്നിൽ കത്തിയുമായി ഒരാളെ പൊലീസ് പിടികൂടി. ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ കനത്ത ജാഗ്രത നിലനിൽക്കുമ്പോഴാണ് അറസ്റ്റ്. പാർലമെന്റിലേക്കു സന്ദർശകർ കയറുന്ന സെന്റ് സ്റ്റീഫൻസ് ഗേറ്റിലെ സുരക്ഷാ ഓഫിസർമാർക്കു നേരെ ഓടിയടുക്കാൻ ശ്രമിക്കുന്നതിനിടെയാണു യുവാവിനെ പൊലീസ് കീഴ്പെടുത്തിയത്.

ഷോക്കടിപ്പിക്കുന്ന തോക്കുപയോഗിച്ച് ഇയാളെ വീഴ്ത്തുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ കത്തി കണ്ടെത്തി. ഭീകരപ്രവർത്തനമാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.

മാർച്ചിൽ പാർലമെന്റ് മന്ദിരത്തിലേക്കു കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ച ഖാലിദ് മസൂദ് എന്ന ഭീകരൻ നാലുപേരെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം പുറത്തിറങ്ങി ഒരു പൊലീസുകാരനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

related stories