Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരുക്കനല്ല, ഇനി മൃദു റോബട്ടുകൾ

ROBOT

സിംഗപ്പൂർ∙ പരുക്കൻമാരായ ലോഹ റോബട്ടുകൾക്കു പകരം മൃദു റോബട്ടുകൾ വരുന്നു. ഈ മൃദുയന്ത്രങ്ങളിൽ ചിലതിനു നീരാളിയെപ്പോലെ, ചുരുട്ടിവയ്ക്കാനും നീട്ടിപ്പിടിക്കാനും കഴിയുന്ന കൈകളുണ്ടാകും. മറ്റു ചിലതു വിമാന എൻജിനകം പറ്റിപ്പിടിച്ചു കയറി അറ്റകുറ്റപ്പണി നടത്തും.

മൂന്നു വർഷത്തിനകം മൃദുറോബട്ടുകൾ വ്യാപകമാകും. പരുക്കൻ ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടു നിർമിതമായ ഇപ്പോഴത്തെ റോബട്ടുകൾക്കു ചെയ്യാൻ കഴിയാത്ത ഒരുപാടു ജോലികളുണ്ട്. ഭക്ഷ്യവസ്തുക്കളുടേത് അടക്കം ഉൽപാദനമേഖലകളിൽ പരുക്കൻ റോബട്ടുകൾക്കു ചെയ്യാനാകാത്ത ജോലികൾ ഭാവിയിൽ മൃദു റോബട്ടുകൾ ഏറ്റെടുത്തേക്കും.

റോൾസ് റോയ്‌സ് പാമ്പുകളെ പോലെയുള്ള മൃദുറോബട്ടുകളുടെ പരീക്ഷണത്തിലാണ്. വിമാനത്തിന്റെ എൻജിനകം കയറാനും ആവശ്യമെങ്കിൽ എൻജിൻ അഴിച്ചുപണിയാനും ഇവയ്ക്കു സാധിക്കും. ഭാരം കുറവാണെന്നതാണു മറ്റൊരു പ്രത്യേകത.