Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊമാലിയയിൽ ചാവേർ ആക്രമണം: 15 മരണം

TERROR

മൊഗാഡിഷു∙ ജില്ലാ ആസ്ഥാനത്തു നടന്ന ചാവേർ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. പാൽ വിതരണ വാഹനത്തിലെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കാം.

അൽ ഖായിദ ബന്ധമുള്ള അൽ ഷബാബ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞയാഴ്ച അൽ ഷബാബ് ഭീകരർ പ്രമുഖ റസ്റ്ററന്റിൽ നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു.