Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കൻ മതിലിൽ സോളർ പാനൽ സ്ഥാപിക്കും: ട്രംപ്

Donald Trump

വാഷിങ്ടൻ∙ മെക്‌സിക്കൻ അതിർത്തിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മതിലിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാമെന്ന ആശയവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇങ്ങനെ ലഭിക്കുന്ന സൗരോർജത്തിലൂടെ നിർമാണച്ചെലവ് ലാഭിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. ‘ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ നാം മെക്സിക്കൻ മതിൽ നിർമിക്കുക തന്നെ ചെയ്യും. ഒപ്പം അതിൽ സോളർ പാനലുകളും സ്ഥാപിക്കും. നിർമാണച്ചെലവിൽ ലാഭമുണ്ടാക്കും. ഇതോടെ മെക്സിക്കോ പണവും കുറച്ചു തന്നാൽ മതിയാകും’ ട്രംപ് പൊതുയോഗത്തിൽ പറഞ്ഞു.