Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപ്പാതയിലേക്കു കാർ ഇടിച്ചുകയറി ആറുപേർക്കു പരുക്ക്

ലണ്ടൻ ∙ ന്യൂകാസിലിൽ ഒരു സ്പോർട്സ് സെന്ററിനു സമീപം നടപ്പാതയിലേക്കു കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ആറുപേർക്കു പരുക്ക്. എന്നാൽ ഇതു ഭീകരാക്രമണത്തിന്റെ ഭാഗമല്ലെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നു പൊലീസ് അറിയിച്ചു.

വേഗത്തിൽ വന്ന കാർ വഴിയാത്രക്കാരനെ ഇടിച്ചതിനുശേഷം നിയന്ത്രണംവിട്ടു പാതയോരത്തെ നടപ്പാതയിലേക്കു കടന്നു. ഈദ് ആഘോഷിക്കാൻ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തിനിടിയിലേക്കാണു കാർ പാഞ്ഞുകയറിയത്. വണ്ടിയോടിച്ചിരുന്ന നാൽപത്തിരണ്ടുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

related stories