Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാർക്ക് യുഎസിലുള്ള വിശ്വാസം 18% ഇടിഞ്ഞു

trump

ഹൂസ്റ്റൺ∙‍ ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം യുഎസ് ഭരണകൂടത്തിൽ ഇന്ത്യൻ സമൂഹത്തിനുള്ള വിശ്വാസം 18% ഇടിഞ്ഞതായി സർവേ ഫലം. സർവേയിൽ പങ്കെടുത്ത യുഎസിനു പുറത്തുള്ളവരിൽ 22% മാത്രമാണു ട്രംപിൽ വിശ്വാസമർപ്പിച്ചതെന്നു പ്യൂ റിസർച് സെന്റർ നടത്തിയ സർവേയിൽ കണ്ടെത്തി. 64% ഇപ്പോഴും ഒബാമയെ വിലമതിക്കുന്നു.

അതേസമയം, ട്രംപ് അധികാരത്തിലേറിയശേഷം റഷ്യക്കാർക്ക് അമേരിക്കയോടുള്ള സമീപനം മെച്ചപ്പെട്ടിട്ടുണ്ട്. 37 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ രണ്ടു രാജ്യങ്ങൾ മാത്രമാണു ട്രംപിന് ഒബാമയെക്കാൾ വോട്ട് നൽകിയത് – ഇസ്രയേലും റഷ്യയും. ആഗോളതലത്തിലാകട്ടെ, സർവേയിൽ പങ്കെടുത്ത മൂന്നിൽരണ്ടു പേരും ട്രംപിനെ അപകടകാരിയായാണു കാണുന്നത്.

74% പേർക്ക് അദ്ദേഹത്തിൽ തീരെ വിശ്വാസമില്ല.