Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒബാമ കെയർ’: ട്രംപിന്റെ നീക്കത്തിന് തിരിച്ചടി

Donald-Trump

വാഷിങ്ടൺ ∙ യുഎസിലെ ഏറെ പ്രകീർത്തിക്കപ്പെട്ട ‘ഒബാമ കെയർ’ ആരോഗ്യ പരിപാലന പദ്ധതിക്കു പകരം പുതിയ ആരോഗ്യനയം അവതരിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കു തിരിച്ചടി. സെനറ്റിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനാൽ ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചു. ഈയാഴ്ച ബിൽ അവതരിപ്പിക്കില്ലെന്നാണു റിപ്പബ്ലിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പദ്ധതിയെ ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ ഭിന്നതയുണ്ടായിരുന്നു. പുതിയ നയം നടപ്പാക്കുന്ന പക്ഷം 2026 ആകുന്നതോടെ യുഎസിലെ രണ്ടേകാൽ കോടിയോളം ജനങ്ങൾ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവരായി മാറും. ഏറെ ജനകീയമായിരുന്ന ഒബാമ കെയർ പദ്ധതി പിൻവലിക്കാനായി ഏഴു വർഷത്തോളമായി നീക്കം നടത്തുകയായിരുന്നു റിപ്പബ്ലിക്കൻപക്ഷക്കാർ.