Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം സ്കോട്ടിഷ് റഫറണ്ടം ബിൽ മാറ്റി; മേയുടെ തന്ത്രം ഫലിച്ചു

BRITAIN-ELECTION/ തെരേസ മേ

ലണ്ടൻ ∙ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായെങ്കിലും രണ്ടാം സ്കോട്ടിഷ് പരിശോധനയ്ക്കു തടയിടാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ തന്ത്രം ഫലിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ‘സ്കോട്ടിഷ് ഇൻഡിപ്പെൻഡൻസ് റഫറണ്ടം ബിൽ’ തൽക്കാലത്തേക്കു മാറ്റിവയ്ക്കാൻ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. രണ്ടാം ഹിതപരിശോധനയ്ക്കുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തി ബില്ല് പിന്നീട് അവതരിപ്പിക്കുമെന്നാണു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ കൂടിയായ എസ്എൻപി നേതാവ് നിക്കോളാസ് സ്റ്റർജൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

ബ്രെക്സിറ്റ് ചർച്ചകൾ പൂർത്തിയാകുംവരെയെങ്കിലും ഇതുമായി എസ്എൻപി ഇനി വരില്ലെന്നു സാരം. അടുത്ത വർഷം അവസാനത്തോടെയോ 2019 ആദ്യമോ രണ്ടാം ഹിതപരിശോധന ലക്ഷ്യമിട്ടുള്ള റഫറണ്ടം ബില്ലായിരുന്നു സ്കോട്ടിഷ് പാർലമെന്റ് പാസാക്കാനിരുന്നത്. ഇതിനു തടയിടാൻ കൂടിയായിരുന്നു തെരേസ മേ മൂന്നുവർഷം ബാക്കിനിൽക്കേ ബ്രിട്ടനിൽ പൊടുന്നനെ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.