Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷീരോൽപാദനം: ഒൻപതുവർഷം കഴിഞ്ഞാൽ ഇന്ത്യ ഒന്നാമതെന്ന് യുഎൻ റിപ്പോർട്ട്

milk-cow

ന്യൂയോർക്ക്∙ അടുത്ത പത്തു വർഷത്തിനുള്ളിൽ ജനസംഖ്യയിൽ മുന്നേറാനിരിക്കുന്ന ഇന്ത്യ, ക്ഷീരോൽപാദനത്തിൽ ഒന്നാമതാകുമെന്ന് യുഎൻ റിപ്പോർട്ട്. 2026ൽ ലോകത്തെ ഏറ്റവും വലിയ ക്ഷീരോൽപാദകരായി ഇന്ത്യ മാറുമെന്നാണ് യുഎൻ–ഒഇസിഡി റിപ്പോർട്ട്. ഗോതമ്പിന്റെ ഉൽപാദനവർധനയിലും ഇന്ത്യ ഒന്നാം സ്ഥാനം കൈവരിക്കുമെന്നാണു വിദഗ്ധാഭിപ്രായം. അടുത്ത പത്തുവർഷ കാലയളവിൽ ലോകജനസംഖ്യ 820 കോടിയിലെത്തുമെന്നും ഇതിന്റെ 56 ശതമാനവും ഇന്ത്യയിലും ആഫ്രിക്കൻ മേഖലയിലുമായിരിക്കുമെന്നുമാണു റിപ്പോർട്ട് വിശദീകരിക്കുന്നത്.

ഇന്ത്യയുടെ ജനസംഖ്യ 130 കോടിയിൽനിന്നു 150 കോടിയായാണു വർധിക്കുക. അങ്ങനെ വരുമ്പോൾ, 2026 ആകുമ്പോഴേക്കും ജനസംഖ്യാക്കണക്കിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടും. 2026 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയനെ പിന്നിലാക്കി ഇന്ത്യയുടെ ക്ഷീരോൽപാദനം മൂന്നിരട്ടിയാകും. ഗോതമ്പ് ഉൽപാദനത്തിൽ 11% വർധനയാണു പ്രതീക്ഷിക്കുന്നത്.