Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്രോയുടെ ഭാര്യയുടെ അഴക് വാഴ്ത്തി ഡോണൾഡ് ട്രംപ്; സമൂഹമാധ്യമങ്ങളിൽ വിമർശനം

FtpTrial-AA_14072017_562578 ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കും ഭാര്യ ബ്രിജിത്തിനുമൊപ്പം ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും നാക്കിൽക്കുരുങ്ങി. ഫ്രാൻസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഭാര്യയുടെ അഴകളവിനെ പുകഴ്ത്തിപ്പറഞ്ഞാണു ട്രംപ് പുലിവാൽ പിടിച്ചത്.

മക്രോയുടെ ഭാര്യ ബ്രിജിത്തിനെ നോക്കി ‘നിങ്ങൾക്ക് എന്തൊരു മികച്ച ശരീരാകൃതിയാണ്’ എന്നു ട്രംപ് പറയുന്നതു ക്യാമറ കൃത്യമായി ഒപ്പിയെടുത്തു. ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിജിത്തിനോടു പറഞ്ഞ കമന്റ് ട്രംപ് മക്രോയോടും ആവർത്തിക്കുന്നുണ്ട്. അതിനുശേഷം വീണ്ടും ഫ്രഞ്ച് പ്രഥമ വനിതയെ നോക്കി ‘മനോഹരം’ എന്നു പറഞ്ഞശേഷമാണു ട്രംപ് മടങ്ങിയത്.

നെപ്പോളിയൻ അടക്കമുള്ള യുദ്ധവീരന്മാരെ സംസ്കരിച്ച ഹോട്ടൽ ദേസ് ഇൻവാലൈഡ്സ് സന്ദർശനത്തിനുശേഷമായിരുന്നു ട്രംപിന്റെ ബ്രിജിത്ത് പ്രശംസ. ട്രംപിന്റെ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. ട്രംപിന്റെ കമന്റ് ലൈംഗികച്ചുവയുള്ളതാണെന്നാണു വിമർശനം.