Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോ മതിലിലെ സൗരോർജ പാനൽ തമാശയല്ല: ട്രംപ്

US MEXICO BORDER

വാഷിങ്ടൻ ∙ മെക്‌സിക്കോ അതിർത്തിയിൽ നിർമിക്കാൻ പോകുന്ന മതിലിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്നു താൻ പറഞ്ഞതു തമാശയ്ക്കല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

എയർ ഫോഴ്‌സ് വണ്ണിൽ പാരിസിലേക്കുള്ള യാത്രയ്ക്കിടെയാണു സൗരോർജ പാനലുകൾക്കു നല്ല സാധ്യതയുള്ളതായി പ്രസിഡന്റ് വ്യക്തമാക്കിയത്. മെക്‌സിക്കോ അതിർത്തിപോലെ സൗരോർജത്തിനു പറ്റിയ വേറൊരു സ്ഥലമില്ല. പ്രമുഖ കമ്പനികൾ ഈ സാധ്യത പരിശോധിക്കുന്നുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.