Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

105 വയസ്സ്: ജപ്പാനിലെ ഡോക്ടർ മുത്തച്ഛൻ വിടവാങ്ങി

Shigeaki Hinohara ഷിഗിയാകി ഹിനോഹര

ടോക്കിയോ∙ ജപ്പാൻകാരുടെ ആയുർദൈർഘ്യം കൂട്ടാൻ സഹായിച്ച സുദീർഘ സേവനത്തിനുശേഷം നൂറ്റഞ്ചാം വയസ്സിൽ പ്രശസ്ത ഡോക്ടർ ഷിഗിയാകി ഹിനോഹര യാത്രയായി. 1911ൽ ജനിച്ച ഹിനോഹര 1945 മുതൽ ഏതാനും മാസം മുൻപുവരെ ടോക്കിയോയിലെ പ്രശസ്തമായ സെന്റ് ലൂക്ക് ഇന്റർനാഷനൽ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചശേഷമാണ് മരണത്തിനു കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിൽ പരുക്കേറ്റവരെ മുതൽ 2014 ൽ ജപ്പാൻ പര്യടനത്തിനിടെ രോഗബാധിതനായ പ്രശസ്ത സംഗീതജ്ഞൻ പോൾ മക്കാർട്ടിനിയെ വരെ ചികിത്സിച്ചിട്ടുണ്ട് ഹിനോഹര.

ആരോഗ്യജീവനത്തിന്റെ പ്രചാരകനായ ഇദ്ദേഹമാണു ജപ്പാൻകാരെ ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളവരാക്കാൻ സഹായിച്ച ജീവിതശൈലിക്കു രൂപം കോടുത്തത്. സമഗ്രമായ ആരോഗ്യ പരിശോധനയിലൂടെയും നല്ല ഭക്ഷണശീലത്തിലൂടെയും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കർശനനിയമങ്ങളിൽ കെട്ടിയിടാതെ അവനവനു ഗുണകരമായതു ചെയ്യുന്നതിനും പ്രധാന്യം നൽകുന്ന സുഖജീവിത ശൈലിയാണിത്. എഴുപത്തഞ്ചിലേറെ ജനപ്രിയ ഗന്ഥങ്ങളുടെ കർത്താവാണ്.