Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി രാജിവച്ചു

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോൺ സ്പൈസർ രാജിവച്ചു. പുതിയ കമ്യൂണിക്കേഷൻ ഡയറക്ടറായി ന്യൂയോർക്കിൽ നിന്നുള്ള വ്യവസായി ആന്റണി സ്കാരമുച്ചിയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചതിൽ പ്രതിഷേധിച്ചാണു രാജി.

ഈ നിയമനം വലിയൊരു തെറ്റാണെന്നു ട്രംപിനോടു പറഞ്ഞ ശേഷമായിരുന്നു സ്പൈസർ രാജിവച്ചത്. രാജിക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.