Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയ്ക്കെതിരെ അവിശ്വാസ നീക്കം

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാൻ സ്വന്തം പാർട്ടിക്കാരുടെ പടയൊരുക്കം. മേയ്ക്കെതിരെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു 15 കൺസർവറ്റീവ് പാർട്ടി എംപിമാർ രംഗത്തെത്തിയെന്നാണു റിപ്പോർട്ട്. എന്നാൽ, നേതാവിനെ മാറ്റാൻ 48 എംപിമാരുടെ പിന്തുണ കൂടി വേണം. വേനലവധി കഴിഞ്ഞു പാർലമെന്റ് വീണ്ടും ചേരുമ്പോൾ കൂടുതൽ പേർ മേയ്ക്കെതിരെ അണിനിരക്കുമെന്നാണു വിമതരുടെ പ്രതീക്ഷ. ക്രിസ്മസിനു മുൻപ് തെരേസ മേ രാജിവയ്ക്കണമെന്നാണു കൺസർവറ്റീവ് പാർട്ടി എംപിമാർക്കിടയിലെ പൊതുവികാരമെന്നും സർവേ റിപ്പോർട്ടുണ്ട്.