Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ രണ്ട് സിഖുകാർ കൊല്ലപ്പെട്ടു

വാഷിങ്ടൻ∙ സിഖുകാരായ രണ്ടു യുഎസ് പൗരന്മാർ വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടു. ജൂൺ 23നു രാവിലെ കാണാതായ സുബാഗ് സിങ്ങിന്റെ (62) ജഡം കലിഫോർണിയയിൽ കനാലിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു സംഭവത്തിൽ എൽക് ഗ്രോവിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്ന സിംരഞ്ജിത് സിങ്ങിനെ (20) പമ്പിനു സമീപം വെടിവച്ചു കൊന്നു.

രണ്ടു സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചെങ്കിലും വംശീയ പകയാണു കൊലപാതകങ്ങൾക്കു കാരണമെന്നു പറയാറായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുബാഗ് സിങ്ങിന്റെ മൃതദേഹത്തിൽ പരുക്കുകളുണ്ടായിരുന്നു.

പെട്രോൾ പമ്പിൽ സിംരഞ്ജിത് സിങ്ങിന്റെ സഹപ്രവർത്തകനെ നേരത്തേ ആക്രമിച്ച ചിലരാണു പിന്നീടു സിംരഞ്ജിത് സിങ്ങിനെ വെടിവച്ചു കൊന്നതെന്നു സംശയിക്കുന്നു. സംഭവത്തിൽ യുഎസിലെ സിഖ് സമൂഹം പ്രതിഷേധിച്ചു.