Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിന് ആറാഴ്ച; കുലുങ്ങാതെ മെർക്കൽ

ബെർലിൻ∙ തിരഞ്ഞെടുപ്പിന് ആറാഴ്ച ബാക്കിനിൽക്കേ, ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ജനസമ്മതി 10 പോയിന്റ് കുറഞ്ഞുവെന്നു സർവേ. അപ്പോഴും 59% വോട്ടർമാർ മെർക്കലിനെ തുണയ്ക്കുന്നു.

മുഖ്യഎതിരാളി മാർകെസ് സ്കൂൾസെയ്ക്കാകട്ടെ, 33% പിന്തുണയേയുള്ളൂ. നാലാംവട്ടം ജനവിധി തേടുന്ന ‘ഭൂമിയിലെ ഏറ്റവും പ്രബലയായ രാഷ്ട്രീയവനിത’യെ വീഴ്ത്താനാവില്ലെന്നാണു സൂചന. മന്ത്രിസഭാ സമ്മേളനത്തിനു നിൽക്കാതെ മെർക്കൽ ഉല്ലാസയാത്ര പോയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.