Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയർലൻഡിൽ ഒരാഴ്ച ആട് രാജാവ്

Puck-goat പക്ക് രാജാവും രാജ്ഞിയും.

ഡബ്ലിൻ ∙ അയർലൻഡിലെ വടക്കുപടിഞ്ഞാറൻ ഗ്രാമീണമേഖലയിലെ ചെറുപട്ടണമായ കില്ലോഗ്ലിനിൽ ഈയാഴ്ച രാജാവ് ഒരു ആടാണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഉൽസവമായ ‘പക്ക് ഫെയറി’ലെ ആചാരമായിട്ടാണു പർവതമേഖലയിൽനിന്നുള്ള ഒരു ആടിനെ തിരഞ്ഞെടുത്ത് ‘പക്ക്  രാജാവ്’ ആയി വാഴിക്കുന്നത്.

ഈവർഷം കിരീടമേറ്റിയ ആട് രാജാവിന്റെ പ്രദക്ഷിണം വ്യാഴാഴ്ച നടന്നു. പക്ക് ഫെയറിലെ രാജ്ഞിയായി അരങ്ങേറിയതു പ്രദേശത്തെ ഒരു സ്കൂൾ വിദ്യാർഥിനിയും.  

നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഈ ഉൽസവം കാണാൻ പതിനായിരത്തിലേറെ ആളുകളാണു വിവിധ ഭാഗങ്ങളിൽനിന്നെത്തുക. രാജാവായി വാഴുന്ന ആടിന്, ഉൽസവം നടക്കുന്ന ഒരാഴ്ച രാജകീയഭക്ഷണവും താമസവുമായി കുശാലാണ്.