Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവാൻക ഇന്ത്യയിലേക്ക്

Ivanka-Trump

വാഷിങ്ടൻ ∙ ഇന്ത്യയിൽ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക. നവംബർ 28 മുതൽ 30 വരെ ഹൈദരാബാദിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യയും യുഎസും സംയുക്തമായാണു സംഘടിപ്പിക്കുന്നത്.

ആഗോളതലത്തിൽ വനിതാസംരംഭകർക്കു പിൻതുണ നൽകാനാണു ഇവാൻക യുഎസ് സംഘത്തെ നയിക്കുന്നതെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസിൽ  ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉച്ചകോടി തീരുമാനിച്ചത്. യുഎസ് പ്രസിഡന്റിന്റെ ഉപദേശകയാണ് ഇവാൻക.