Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധക്കപ്പൽ അപകടം അന്വേഷിക്കും

USS John S. McCain

സിംഗപ്പുർ ∙ യുദ്ധക്കപ്പൽ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചതിനെക്കുറിച്ചു വിശദമായ അന്വേഷണത്തിന് യുഎസ് നാവികസേന ഉത്തരവിട്ടു. തിങ്കളാഴ്ചയാണു യുഎസ്എസ് ജോൺ എസ്.മക്കെയ്ൻ, അൽനിക് എംസി എന്ന എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ചട്ടക്കൂടു (ഹൾ) തകർന്ന യുദ്ധക്കപ്പലിൽ വെള്ളംകയറി കാണാതായ 10 നാവികരി‍ൽ ചിലരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി.

വിള്ളലിലൂടെ വെള്ളംകയറി കപ്പലിനുള്ളിൽ ഉറങ്ങുകയായിരുന്ന നാവികർ ഒഴുകിപ്പോവുകയായിരുന്നു. മുങ്ങ‍ൽവിദഗ്ധരും വിമാനങ്ങളും ഉൾപ്പെടെ വൻസംഘമാണു തിരച്ചിൽ നടത്തുന്നത്. മലേഷ്യ നടത്തിയ തിരച്ചിലിൽ ഒരു ജഡം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. യുഎസ് നാവികസേനയുടെ പസഫിക് ഫ്ലീറ്റി‍ൽ ഈ വർഷമുണ്ടാകുന്ന നാലാമത്തെ അപകടമാണിത്.

related stories