Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ നേപ്പാൾ സ്വദേശിനിയെ റെയിൽപാളത്തിൽ തള്ളിയിട്ടു

ന്യൂയോർക്ക്∙ അക്രമി മെട്രോ റെയിൽപാളത്തിൽ തള്ളിയിട്ട നേപ്പാൾ സ്വദേശിനി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ജോലികഴിഞ്ഞു താമസസ്ഥലത്തേക്കു പോകുകയായിരുന്ന കമല ശ്രേഷ്ഠയ്ക്കു (49) നേരെ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്.

ന്യൂയോർക്ക് ഈസ്റ്റ് വില്ലേജ് മേഖലയിലെ മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന കമലയെ യുവാവായ അക്രമി ഭീഷണിപ്പെടുത്തിയശേഷം പാളത്തിലേക്കു തള്ളിയിടുകയായിരുന്നു. നിലവിളികേട്ട് എത്തിയ രണ്ടുപേർ ട്രെയിൻ വരുന്നതിനു തൊട്ടുമുൻപ് ഇവരെ രക്ഷിച്ചു.

വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ കമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം സ്ഥലത്തുനിന്നു മുങ്ങിയ അക്രമിയെ പൊലീസ് തിരയുന്നു.