Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമർ, ബംഗ്ലദേശ് സന്ദർശനത്തിന് മാർപാപ്പ

Myanmar Bangladesh Pope Francis ഫ്രാൻസിസ് മാർപാപ്പയും സൂചിയും(ഫയൽ ചിത്രം).

വത്തിക്കാൻസിറ്റി∙ നീതി നിഷേധിക്കപ്പെട്ട റോഹിൻഗ്യ മുസ്‌ലിംകൾക്കു സാന്ത്വനമായി ഫ്രാൻസിസ് മാർപാപ്പ മ്യാൻമറും ബംഗ്ലദേശും സന്ദർശിക്കും. നവംബർ 27 മുതൽ 30 വരെ മ്യാൻമറിലും 30 മുതൽ ഡിസംബർ രണ്ടുവരെ ബംഗ്ലദേശിലും സന്ദർശനം നടത്തും.

മ്യാൻമർ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാകും ഫ്രാൻസിസ് പാപ്പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ ബംഗ്ലദേശ് സന്ദർശിച്ചിരുന്നു. മ്യാൻമാറിൽ പൗരത്വം നിഷേധിക്കപ്പെട്ട അവസ്ഥയിൽ 11 ലക്ഷം റോഹിൻഗ്യ മുസ്‌ലിംകളാണുള്ളത്.