Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയറ ലിയോൺ മണ്ണിടിച്ചിലിൽ മരണം ആയിരത്തിലേറെ

Sierra Leone Mudslides പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാൻ കുഴിയൊരുക്കുന്നു.

ഫ്രീടൗൺ∙ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സിയറ ലിയോണിൽ ആയിരത്തിലേറെ മരണം. തലസ്ഥാനമായ ഫ്രീ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിൽ രണ്ടാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കക്കെടുതികളിൽ 450 പേർ കൊല്ലപ്പെടുകയും അറുനൂറിലേറെപ്പേരെ കാണാതാവുകയും ചെയ്തെന്നായിരുന്നു മുൻറിപ്പോർട്ടുകൾ.

ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരവേയാണു മരണസംഖ്യ ആയിരം കവിഞ്ഞതായി അധികൃതർ വ്യക്തമാക്കിയത്. ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.