Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. മർഫി ഒ‘കോനർ കാലംചെയ്തു

Cardinal Cormac Murphy O'Connor

ലണ്ടൻ∙ കത്തോലിക്കാ സഭയുടെ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ അധ്യക്ഷനും വെസ്റ്റ് മിൻസ്റ്റർ ആർച്ച് ബിഷപ്പുമായിരുന്ന കർദിനാൾ ഡോ. കോർമാക് മർഫി ഒ’കോനർ (85) കാലംചെയ്തു. 2009ൽ ഔദ്യോഗിക സ്ഥാനത്തുനിന്നു വിരമിച്ച കർദിനാൾ കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു. ഇംഗ്ലണ്ട്-വെയിൽസ് എന്നിവിടങ്ങളിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ പത്താമത്തെ ആർച്ച്ബിഷപ്പായിരുന്നു അദ്ദേഹം. 2000ൽ സ്ഥാനാഭിഷിക്തനായ അദ്ദേഹത്തെ തൊട്ടടുത്തവർഷം ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാളാക്കി.