Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ വ്യാജ ലൈക്കുകൾ പത്തു കോടി

96278193

വാഷിങ്ടൻ ∙ ഫെയ്സ്ബുക്കിൽ 10 കോടി വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിക്കപ്പെട്ടതായി പഠനം. അമേരിക്കയിലെ അയോവ, പാക്കിസ്ഥാനിലെ ലഹോർ സർവകലാശാലകൾ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. ഫെയ്സ്ബുക്കിലെ സുരക്ഷാപ്പിഴവു മുതലെടുത്തു സൃഷ്ടിക്കപ്പെടുന്ന നെറ്റ്‌വർക്കുകൾ വഴിയാണ് ഈ തട്ടിപ്പു സാധ്യമാകുന്നത്.

ലിങ്കുകൾ തുറന്ന് ഈ ശൃംഖലയുടെ ഭാഗമാകുന്നവരുടെ പോസ്റ്റുകൾക്കു കീഴിൽ ലൈക്കുകളും കമന്റുകളും കുമിഞ്ഞുകൂടും. ശൃംഖലയുടെ ഭാഗമായി 1000 പേർ ഉണ്ടെങ്കിൽ, അതിൽ ഒരാൾ ഒരു പോസ്റ്റിട്ടാൽ ബാക്കി 999 പേരും അവരറിയാതെ തന്നെ അതു ലൈക് ചെയ്യും. ശൃംഖലകളിൽ ഉൾപ്പെടുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോരുമെന്നും പഠനം പറയുന്നു.