Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ട്രെയിൻ സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ

ലണ്ടൻ∙ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പശ്ചിമ ലണ്ടനിൽ നിന്നു സ്കോട്‌ലൻഡ് യാർഡ് ഇന്നലെ 21 വയസ്സുകാരനെയാണു പിടികൂടിയത്. നേരത്തേ പതിനെട്ടുകാരൻ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരുടെ പേരു വിവരം പുറത്തു വിട്ടിട്ടില്ല. ഇരുവരെയും ദക്ഷിണ ലണ്ടനിലെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. ഐഎസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ അന്വേഷണം നടക്കുകയാണെന്നും ഐഎസിന്റെ പങ്കിനെക്കുറിച്ച് സംശയാതീതമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറി അംബർറെഡ് പറഞ്ഞു. ഇന്നലത്തെ അറസ്റ്റോടെ 30 പേർക്കു പരുക്കേൽക്കാനിടയായ സ്ഫോടനം ഒറ്റയാൾ സൃഷ്ടിയല്ലെന്നു വ്യക്തമായതായി അംബർറെഡ് ചൂണ്ടിക്കാട്ടി.