Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിൽ വൻ ഭൂചലനം; 119 മരണം

mexico-earth-quake മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു.

മെക്സിക്കോ സിറ്റി ∙ മെക്സിക്കൻ തലസ്ഥാന നഗരിയെ വിറപ്പിച്ച് ഇന്നലെയുണ്ടായ വൻ ഭൂചലനത്തിൽ 119 മരണം. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ  കെട്ടിടങ്ങൾ തകർന്നുവീണു. ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങൾ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി.

മെക്സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകമ്പങ്ങൾ തുടർക്കഥയായ മെക്സിക്കോയിൽ ഈ മാസമാദ്യം ഉണ്ടായ വൻ ഭൂചലനത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങൾ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാർഷികമായിരുന്നു ഇന്നലെ.