Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയ്ക്ക് എതിരെ കൂടുതൽ യുഎസ് ഉപരോധം

ന്യൂയോർക്ക് ∙ ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയുക എന്ന ലക്ഷ്യത്തിൽ ഉത്തര കൊറിയയ്ക്കെതിരെ കൂടുതൽ ഉപരോധവുമായി യുഎസ്. ടെക്സ്റ്റൈൽസ്, ഐടി, മറ്റു നിർമാണ വ്യവസായങ്ങൾ, മൽസ്യബന്ധനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഉത്തര കൊറിയൻ കമ്പനികളെ ലക്ഷ്യമിട്ടാണു പുതിയ ഉപരോധം.