Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഡ് വാർ; വാക്പോരുമായി ട്രംപും കിം ജോങ് ഉന്നും

kim-trump

വാഷിങ്ടൻ ∙ ‘വിഷമുള്ള’ വാക്കുകൾകൊണ്ടു പോരടിച്ച് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും. മിസൈൽ പോലുള്ള വാക്കുകളാണ് ഉത്തര കൊറിയൻ ഏകാധിപതി, ട്രംപിനു നേരെ തൊടുത്തത്: ‘തലയ്ക്കു സ്ഥിരതയില്ലാത്ത യുഎസ് വൃദ്ധൻ!’ കൊറിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാക്പോരിൽ ഒട്ടും പിന്നിലല്ലാത്ത യുഎസ് പ്രസിഡന്റിന്റെ മറുപടി പിന്നാലെ ട്വിറ്ററിലെത്തി: ‘സ്വന്തം ജനത്തെ പട്ടിണിക്കിടാനോ കൊല്ലാനോ മടിയില്ലാത്ത ഭ്രാന്തൻ.’ തുടർച്ചയായി മിസൈൽ പരീക്ഷങ്ങൾ നടത്തുന്ന ഉത്തര കൊറിയയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനമാണു കിം ജോങ് ഉന്നിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ വാക്കും പ്രവൃത്തിയും അതിരുവിടുന്നെന്നും കനത്ത വില നൽകേണ്ടി വരുമെന്നും ഉൻ പറഞ്ഞു. കഴിഞ്ഞദിവസം യുഎൻ പൊതുസഭയിലെ തന്റെ കന്നിപ്രസംഗത്തിൽ, ഉത്തര കൊറിയയും അവരുടെ ‘റോക്കറ്റ് മനുഷ്യനും’ ഭീഷണി തുടർന്നാൽ പൂർണമായും നശിപ്പിക്കുമെന്നു ട്രംപ് വെല്ലുവിളിച്ചിരുന്നു.